ചെങ്ങന്നൂർ: പദ്ധതി നിർവഹണത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം. ആകെ പദ്ധതി വിഹിതത്തിന്റെ 110 ശതമാനം ചെലവഴിച്ചു. പൊതുവിഭാഗത്തിൽ 99 ശതമാനവും പട്ടികജാതി വിഭാഗത്തിൽ 100 ശതമാനവും ധനകാര്യ കമ്മിഷൻ ഗ്രാന്റ് 150 ശതമാനവും നടത്തി.