പത്തനംതിട്ട: എം.ജി സർവകലാശാലാ യൂണിയൻ കലോത്സവം സി.പി.എം മേളയാക്കി മാറ്റിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
മുൻകാലങ്ങളിൽ സർവകലാശാലാ യൂണിയൻ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് രൂപീകരിക്കുന്ന സ്വാഗത സംഘം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിദ്യാർത്ഥി സംഘടനകളുടെയും സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും പ്രാതിനിധ്യത്തിലാണ് നടത്തിയിരുന്നത്. ഇപ്പോഴത്തെ കലോത്സവ നടത്തിപ്പ് സി.പി.എമ്മും അവരുടെ വിദ്യാർത്ഥി, യുവജന സംഘടനകളും കയ്യടക്കി.
യുവജനോത്സവ നടത്തിപ്പിൽ വ്യാപകമായ പാകപ്പിഴകളും കെടുകാര്യസ്ഥതയും ഉള്ളതായി പരാതികൾ ഉയർന്നിട്ടുണ്ട്.