പത്തനംതിട്ട : കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ, നിർദ്ധനരായവർക്കു നൽകുന്ന ഭക്ഷൃധാനൃകിറ്റുകളുടെ പന്ത്രണ്ടാം ഘട്ട വിതരണം നടന്നു. റഷീദ് ആനപ്പാറ ഉദ്ഘാടനം ചെയ്തു. ചെല്ലമ്മ അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവി, മണിയമ്മ, പ്രസന്ന കുമാരി, രാജമ്മ, തങ്ക ദാമോദരൻ, ഗൗരിക്കുട്ടി എന്നിവർ സംസാരിച്ചു.