പത്തനംതിട്ട: ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് നാളെ രാവിലെ പത്തിന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എം നസീർ ഉദ്ഘാടനം ചെയ്യും.