അടൂർ : സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നവീകരണം പൂർത്തിയായ കുളങ്ങര - മണ്ണടി റോഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുടിപ്പുരയിൽ നടന്ന ചടങ്ങിൽ കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻപിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ഷിബു, പഞ്ചായത്തംഗം ബി.പ്രസന്നകുമാരി, പൊതുമാരാമത്ത് വിഭാഗം എ.എക്‌സി.ബി.വിനു, അരുൺ കെ.എസ് മണ്ണടി , എസ് മനോജ്, കെ.സാജൻ, മോഹനേന്ദ്രക്കുറുപ്പ്, പത്മിനിയമ്മ എന്നിവർ സംസാരിച്ചു.