പഴകുളം: ആനയടി റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും വർദ്ധിപ്പിച്ച ഇന്ധന വില പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ബിനു ചക്കാലയിൽ, സതീഷ് പഴകുളം , നാസർ പഴകുളം, തോട്ടുവാ മുരളി, ബിജു ബേബി ഓലിക്കൽ , വിജയലക്ഷ്മി ഉണ്ണിത്താൻ, ഷിഹാബ് പഴകുളം, മധു കൊല്ലന്റെയ്യം, റെജീ കാസിം, മഞ്ജു പ്രസാദ്, സജിനി, രൂബൻ സജി, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.