ഇടപ്പരിയാരം: എസ്.എൻ.ഡി.പി യോഗം 952-ാം നമ്പർ ഇടപ്പരിയാരം ശാഖായോഗം വക ശ്രീനാരായണ ഗുരുമന്ദിരത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ 32-ാമത് വാർഷികം 23ന് നടക്കും. രാവിലെ 6ന് ഉഷ:പൂജ, 8ന് ശാഖാ പ്രസിഡന്റ് എം. എൻ. മോഹനൻ പതാക ഉയർത്തും. 9.30ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം. പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം. എൻ. മോഹനൻ, യൂണിയൻ കൗൺസിലർ ജി. സോമനാഥൻ, ശാഖാ സെക്രട്ടറി കെ. എം. സുകുമാരൻ തുടങ്ങിയവർ സംസാരിക്കും. 10.30 മുതൽ പഠനക്ലാസ്. 11.34ന് വിശേഷാൽ പൂജ, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6ന് ദീപാരാധന