മല്ലപ്പള്ളി : കുമാരനാശാൻ മേഖലാസമ്മേളനത്തോടെ എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ തല മേഖലാ സമ്മേളനങ്ങൾ പൂർത്തിയായി. കീഴ് വായ്പൂര് 101-ാംനമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖ പ്രഭാഷണംനടത്തി. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു കൺവെൻഷൻ വിശദീകരണം നൽകി. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് കുമാർ.ആർ, പ്രസന്ന കുമാർ, മനോജ് ഗോപാൽ,അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ , വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, സെക്രട്ടറി സൂര്യകിരൺ, സൈബർ സേന ചെയർമാൻ ശരത്ത് ബാബു, കൺവീനർ അശ്വിൻബിജു, വൈദിക സമിതി പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി തുടങ്ങിയവർ സംസാരിച്ചു. കീഴ് വായ്പൂര് ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി റ്റി.എൻ.ജിജി നന്ദിയും പറഞ്ഞു. ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി ക്ലാസ് നയിച്ചു.