റാന്നി: ഇന്ത്യ ബുക്ക്‌ ഒഫ് റെക്കോർഡ്സിൽ ഇടംനേടിയ കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനി ജിയാൻ ഹാന്നയെ യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. റാന്നി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിൽ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജെറിൻ പ്ലാച്ചേരിൽ ഉപഹാരംനൽകി.പഞ്ചായത്ത്‌ അംഗം ഓമന പ്രസന്നൻ , ഉദയൻ സി.എം, സജി തോണിക്കടവിൽ, സുനിൽ കിഴക്കേചരുവിൽ, വിനോയ് എന്നിവർ സംസാരിച്ചു .