വാഴമുട്ടം: കോന്നി സബ് ജില്ലയിലെ ഏ​റ്റവും മികച്ച സ്‌കൂളായി വാഴമുട്ടം നാഷണൽ യു.പി സ്‌കൂളിനെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവല്ല ഡയ​റ്റിൽ നടന്ന മികവ് അവതരണത്തിൽ തിരഞ്ഞെടുത്തു. കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി സമ്മാനങ്ങൾ നൽകി. ഡി.ഡി.ഇ ബീനാ റാണി , എസ്. സി.ഇ.ആർ.​ടി റിസേർച്ച് ഓഫീസർ ഡോ.അജി , പ്രോഗ്രാം കോ ഓർഡിനേ​റ്റർ ഡോ. വിജയമോഹൻ കോന്നി, എ.ഇ.ഒ കുഞ്ഞുമൊയ്തീൻകുട്ടി , മികവ് കോ ഓർഡിനേ​റ്റർ ഡോ.കെ.കെ.ദേവി, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ ,സയൻഷ്യ കോ ഓർഡിനേ​റ്റർ ദീപ്തി ആർ.നായർ എന്നിവർ പങ്കെടുത്തു.