sndp1111
എസ്.എൻ.ഡി.പി യോഗം പുല്ലാട് ടൗൺ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠ സമർപ്പണ സമ്മേളനം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സി.അനിൽകുമാർ, വൈദിക യോഗം യൂണിയൻ കൺവീനർ സദാനന്ദൻ ശാന്തി, വ്യവസായി അജയകുമാർ വല്യുഴത്തിൽ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ശാഖാ സെക്രട്ടറി കെ.ജി അശോകൻ തുടങ്ങിയവർ സമീപം

പുല്ലാട്: ഗുരുദേവ ദർശനത്തെ ചിലർ അവരുടെ താൽപ്പര്യത്തിനനുസരിച്ച് വളച്ചൊടിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പുല്ലാട് ടൗൺ ശാഖയിലെ ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനത്തിന് പ്രാധാന്യമുള്ള കാലഘട്ടമാണിത്. ഗുരു ദർശനങ്ങളുടെ വാലും തലയുമെടുത്ത് ചിലർ പ്രചരിപ്പിക്കുന്നു. യോഗത്തിന്റെ ലക്ഷ്യങ്ങളെയും വളച്ചൊടിക്കുകയാണ് അവർ. ഇൗഴവരുടെ ഉന്നമനം, വിദ്യാഭ്യാസം, വ്യവസായം, വൈദികം തുടങ്ങിയ കാര്യങ്ങളിൽ യോഗത്തിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ അതിന്റെ ബൈലോയിൽ പറയുന്നുണ്ട്. യോഗം നേതാക്കൾ ജാതി പറയുമ്പോൾ അത് ഗുരുദർശനത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. വിഗ്രഹം നിർമ്മിച്ച രാജു തൃക്കാക്കരയെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും ക്ഷേത്രശിൽപ്പി രാജീവിനെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ആദരിച്ചു. പഠനത്തിൽ മികവു തെളിയിച്ച കുട്ടികൾക്കുള്ള അവാർഡുകൾ യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ വിതരണം ചെയ്തു. മുതിർന്ന ശാഖാഭാരവാഹിയായ കുറിയന്നൂർ ശാഖാ പ്രസിഡന്റ് ടി.എൻ.നടരാജനെ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി സി.അനിൽകുമാർ ആദരിച്ചു.

യൂണിയൻ സെക്രട്ടറി ഡി.ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്, ശാഖാ പ്രസിഡന്റ് ജിജുകുമാർ, സെക്രട്ടറി കെ.ജി അശോകൻ, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, വ്യവസായി അജയകുമാർ വല്യുഴത്തിൽ, യോഗം യൂണിയൻ കൗൺസിലർ രാജൻ കുഴിക്കാല, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത്, കെ.പി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുരേഷ് ബാബു, യൂണിയൻ മുൻ കൗൺസിലർ എസ്.ശ്രീകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ഉണ്ണികൃഷ്ണൻ, സോണി കുന്നപ്പുഴ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിനുദാസ്, സെക്രട്ടറി സോജൻ സോമൻ, വൈദിക യോഗം യൂണിയൻ കൗൺസിലർ സദാനന്ദൻ ശാന്തി, സൈബർസേന യൂണിയൻ ഭാരവാഹികളായ ഗോകുൽ, ജിതിൻ, ഭഗവതികാവ്, പുലികല്ലുംപുറത്ത് ക്ഷേത്രം സെക്രട്ടറിമാരായ മനോജ്കുമാർ, ജയൻ കണ്ടത്തിൽ, മുൻ പഞ്ചായത്തംഗം ബാബു തോട്ടത്തിൽ, വനിതാസംഘം ശാഖാ പ്രസിഡന്റ് ശാന്തകുമാരി ‌, സെക്രട്ടറി ഉഷാചന്ദ്രൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രോഹിത് രാജ്, മാദ്ധ്യമ പ്രവർത്തകൻ ടി.എസ്.സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.