പത്തനംതിട്ട: മകൾ വേദിയിൽ കഥകളിച്ചുവടുകൾ വയ്ക്കുന്നത് സരിത കാണുന്നത് ഉൾക്കണ്ണുകൊണ്ട് . എം.ജി.യൂണിവേഴ്സിറ്റി കലോത്സവത്തിൽ കോട്ടയം ബി.സി.എം കോളേജിലെ രണ്ടാംവർഷ ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ വിദ്യാർത്ഥിനിയായ മീനാക്ഷിയുടെ കഥകളി ഉൾക്കണ്ണുകൊണ്ടു കാണാൻ സരിതയും എത്തിയിരുന്നു. എട്ട് വയസുമുതൽ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാറുള്ള മീനാക്ഷിക്കൊപ്പം സരിതയും ഭർത്താവ് അരവിന്ദാക്ഷനും ഒപ്പമുണ്ടാകും. 12-ാം വയസിലാണ് സരിതയ്ക്ക് കാഴ്ച നഷ്ടമായത്.ഇത്തവണ ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ബാധിച്ച മീനാക്ഷിക്ക് ഇതിനുശേഷം കഥകളി അവതരിപ്പിക്കാൻ ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെടുന്നതിനാൽ മത്സരിക്കുന്നില്ലെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും മത്സരത്തിനെത്തുകയായിരുന്നു. എ ഗ്രേഡ് ലഭിച്ചു.