പത്തനംതിട്ട : എം.ജി കലോത്സവത്തിൽ ഇത്തവണയും അപ്പീൽ ബഹളം. മത്സരാർത്ഥികൾ തമ്മിലുള്ള തർക്കം കാരണം ഏഴ് അപ്പീലുകളാണ് നിലവിലുള്ളത്. തിരുവാതിര രണ്ട്, ഭരതനാട്യം രണ്ട്, സ്കിറ്റ് ഒന്ന് , ഓട്ടൻതുള്ളൽ, വിൻഡ് ഇൻസ്ട്രമെന്റ് ഒന്ന് എന്നിങ്ങനെ ഏഴ് അപ്പീലുകൾ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും സ്ഥാനത്തിനായാണ് അപ്പീൽ പോയിരിക്കുന്നത്. മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയുടെ വിധി തടഞ്ഞു. ഒരേ കോളേജിൽ നിന്ന് രണ്ട് മത്സരാർത്ഥികൾ പങ്കെടുത്തതിനെ ചൊല്ലി കോടതിയിൽ കേസുള്ളതനാൽ ഈ രണ്ട് മത്സരങ്ങളുടെയും വിധി പുറത്തുവന്നിട്ടില്ല. കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ വിധി ഔദ്യോഗികമായി പ്രഖ്യാപിക്കു.