rain-
ചേന്നംപാറയിൽ റോഡിലേക്ക് ഒടിഞ്ഞു വീണ മരം

റാന്നി : ഇന്നലെ ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലും വ്യാപക നാശം. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി റോഡിലും വൈദ്യുതി ലൈനുകളിലും വീണു. പെരുനാട് - അത്തിക്കയം റോഡിൽ ചെന്നമ്പാറയിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. റാന്നി ഫയർ ആൻഡ് റസ്‌ക്യു അംഗങ്ങൾ എത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. കുടമുരുട്ടി റോഡിലും മരം ഒടിഞ്ഞു വീണു. നീരാട്ടുകാവിൽ മരം വീണു വൈദ്യുതി തൂണിന് കേടുപാടുകൾ സംഭവിച്ചു.