priya
പ്രീയ സോണി

പത്തനംതിട്ട : എം.ജി കലോത്സവത്തിൽ ആതിഥേയർ പിന്നിൽ. ജില്ലയിൽ നിന്ന് കാതോലിക്കേറ്റ് കോളേജിന് മാത്രമാണ് പോയിന്റ് പട്ടികയിൽ ഇടം പിടിക്കാനായത്. പതിനൊന്നാം സ്ഥാനത്താണ് കാതോലിക്കേറ്റ് കോളേജ്. ഇതുവരെ എട്ട് പോയിന്റുകളാണ് കാതോലിക്കേറ്റിന് ലഭിച്ചത്. ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി പ്രിയ സോണിയും കവിതാ പാരായണത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീലക്ഷ്മി സന്തോഷുമാണ് വിജയികളായത്. ജില്ലയിൽ എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിൽ പതിനെട്ട് കോളേജുകളാണുള്ളത്.