arrest
നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവല്ല: പ്രണയം നടിച്ച് വശീകരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല കൊഴുവേലിൽ സിജി കെ.സാബു (25) വിനെയാണ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. കവിയൂർ സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടി പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ പുലർച്ചെയോടെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.