കോന്നി :പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള വനിതാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ ഭവനു മുന്നിൽ ധർണ നടത്തി. വനിത കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സുമ റെജി ധർണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലിസി മോൾ അച്ഛൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ലത ചെറിയാൻ, അന്നമ്മ ജോസഫ്, ശ്രീദേവി.ആർ.നായർ, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ,ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കുമാർ വി.കെ.എന്നിവർ സംസാരിച്ചു.