തെങ്ങമം: തോട്ടുവാ ശ്രീഭരണിക്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി. കെട്ടുരുപ്പടികൾ കാഴ്ചപ്പറമ്പിൽ വർണവിസ്മയം തീർത്തപ്പോൾ ഭക്തരുടെ ആവേശം വാനോളം ഉയർന്നു. തെങ്ങമം കിഴക്ക്, പൗർണമി ജംഗ്ഷൻ, തെങ്ങമം നടുവിലേമുറി, പാപ്പാടിക്കുന്ന്, തെങ്ങമം പടിഞ്ഞാറ്, പൂന്തോട്ടം ഭാഗം, പൂമൂട്, കൈതക്കൽ , ചെറുകുന്നം, നെഹ്റു തോട്ടുവ , തോട്ടുവാ പടിഞ്ഞാറ്, മാമ്മൂട് ഭാഗം, തോട്ടുവാ കിഴക്കേക്കര, തോട്ടുവാ തൻകര, മുന്നാറ്റുകര' തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കെട്ടുരുപ്പടികൾ വൈകിട്ടുഅഞ്ച് മണിയോടെ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. 7ന് ആറാട്ട് ബലിക്കുശേഷം 7.30 ന് ആറാട്ട് കുളമുള്ളതിൽ ശിവക്ഷേത്രത്തിലേക്ക് എഴുന്നെള്ളി . ആറാട്ട് തിരിച്ചുവരവിൽ, തെങ്ങമം ഗവ. എൽ പി.എസ് ഭാഗത്ത് ജംഗാർ ബോയ്സിന്റെയും ക്ഷേത്രത്തിന് മുൻവശത്തൂ ള്ള ഗ്രൗണ്ടിൽ തോട്ടുവ നെഹ്റു കലാ-സാംസ്കാരിക വേദിയുടെയും അൻപൊലി ഏറ്റുവാങ്ങി. കൊടിയിറങ്ങിയതോടെ പത്ത് ദിവസത്തെ ഉസവത്തിന് സമാപനമായി.