തിരുവല്ല: വയോധികയായ മാതാവിനെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ഐയ്യനാക്കുഴി വീട്ടിൽ കുഞ്ഞമ്മ (77)യെ മർദ്ദിച്ച കേസിലാണ് മകൻ രവി (55)യെ ഇന്നലെ പുലർച്ചെയോടെ പിടികൂടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മർദ്ദനത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ കുഞ്ഞമ്മ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കവിയൂരിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.