അടൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അടൂർ ബ്ളോക്ക് കമ്മിറ്റിയുടെ മുപ്പതാമത് വാർഷിക സമ്മേളനം കോ-ഓപ്പറേറ്റീവ് കോളേജിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വനിതാവേദി കൺവീനർ എം.സുലൈഖാ ബീവി കെ.ഭാർഗവൻ നായർ സ്മാരക ധനസഹായ ഫണ്ട് വിതരണം ചെയ്തു. ആർ.സുരേന്ദ്രൻ നായർ , കോടിയാട്ട് രാമചന്ദ്രൻ നായർ ,എ.എസ്.വിശ്വനാഥക്കുറുപ്പ്, എൽ.സരളാദേവി, പി.എൻ. മാത്യു ,ജി.സലാംകുമാർ, എൻ.ജനാർദ്ദനക്കുറുപ്പ് ,ആർ.തങ്കപ്പൻ, കെ.എൻ.ശിവരാജൻ ,ആർ.എൽ. ഗീത, ഗിരിജ കുഞ്ഞമ്മ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ .ഭാസ്കരൻ (പ്രസിഡന്റ്), കോടിയാട്ട് രാമചന്ദ്രൻ നായർ (സെക്രട്ടറി), പി.എൻ. മാത്യു (ട്രഷറർ).തിരഞ്ഞെടുപ്പിൽ എൻ.പി.പങ്കജാക്ഷൻ നായർ വരണാധികാരിയായിരുന്നു.