ഏഴംകുളം : പഞ്ചായത്ത് മാങ്കൂട്ടം 15-ാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കോൺക്രീറ്റ് ചെയ്ത തെക്കേമാങ്കൂട്ടം- നിരപ്പിലയ്യത്ത്പടി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ആശ.വി.എസ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്തംഗം മഞ്ചു ബിജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ജയൻ സ്വാഗതം പറഞ്ഞു. ആർ.രാജലക്ഷ്മി, എം.സോമനാഥൻപിള്ള, ആർ.കൃഷ്ണകുമാർ, ജലജ സജി, എം.സുതൻ, സനിലബാബു, രാധമ്മ രാജൻ, ദീപ മനോജ്, സൗമ്യ ശാമുവൽ, കിരൺ എന്നിവർ സംസാരിച്ചു.