ചെന്നീർക്കര: ഗുരുധർമ്മ പ്രചരണസഭ ആറൻമുള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും ബ്രഹ്മവിദ്യാലയ കനകജൂബിലിയും ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശ്രീനാരായണഗിരി എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഹാളിൽ ഒൻപതിന് രാവിലെ 9.30ന് നടക്കും. ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര എക്സി.അംഗം ചന്ദ്രൻ പുളിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. കോർഡിനേറ്റർ അനിൽ തടാലിൽ മുഖ്യപ്രഭാഷണം നടത്തും. മാതൃസഭ കേന്ദ്ര പ്രസിഡന്റ് കുഞ്ഞമ്മ ടീച്ചർ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് എം.സി ബിന്ദസാരൻ, പ്രചരണസഭ ആറൻമുള മണ്ഡലം സെക്രട്ടറി മണിയമ്മ ഗോപിനാഥൻ, ചെന്നീർക്കര യൂണിറ്റ് സെക്രട്ടറി കെ.എൻ.രാഘവൻ എന്നിവർ സംസാരിക്കും. ശിവഗിരിമഠം ഉപദേശക സമിതിയംഗം സി.കെ വിദ്യാധരൻ ക്ളാസ് നയിക്കും. ഗുരുധർമ്മ പ്രചരണസഭ ആറൻമുള മണ്ഡലം കൺവീനർ കെ.ആർ.സുരേഷ് കുമാർ സംസാരിക്കും.