camp
ലീസ് ക്രിക്കറ്റ് ക്ലബ്ബിൻറെ സമ്മർ കോച്ചിംഗ് ക്യാമ്പ് എസ്.സി.എസ് സ്‌കൂൾ ഗ്രൗണ്ടിൽ ഫാ. ജോസ് പുനമഠം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബിന്റെ 2022 ബാച്ച് സമ്മർ കോച്ചിംഗ് ക്യാമ്പ് എസ്.സി.എസ് സ്‌കൂൾ ഗ്രൗണ്ടിൽ ഫാ.ജോസ് പുനമഠം ഉദ്ഘാടനം ചെയ്തു. നിശ്ചയദാർഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മാത്രമേ കായിക പ്രതിഭകളെ രൂപപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ലീസ് ക്രിക്കറ്റ് ക്ലബ് വൈസ് പ്രസിഡന്റ് രാജേഷ് കെ.ജെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക് കോച്ച് അനീഷ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി ജോബി ഏബ്രഹാം, മുൻ ക്ലബ് പ്രസിഡന്റ് ബിജു ഏബ്രഹാം, ശിവപ്രസാദ്, അഭിജിത്ത് എന്നിവർ സംസാരിച്ചു.