തിരുവല്ല: മുത്തൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. ഇന്ന് വൈകിട്ട് 6.30ന് പ്രത്യേക ദീപാരാധന, 7ന് നടനകേളി, 9ന് കോട്ടയം സൂര്യകാലടി ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഘോഷലഹരി. ബുധനാഴ്ച രാവിലെ 9ന് മുത്തൂർ കാഷായത്ത് ധന്വന്തരി മഹാവിഷ്ണുക്ഷേത്രത്തിൽനിന്ന്‌ നൂറ്റൊന്നുകലം എഴുന്നെള്ളിപ്പ്, 10.30ന് കുങ്കുമാഭിഷേകം, 11ന് പുതുക്കല നിവേദ്യം, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, 9ന് താലപ്പൊലി എഴുന്നെള്ളത്ത്, 9.45ന് സേവ, 11.30ന് അകത്തെഴുന്നെള്ളിപ്പ്.