തിരുവല്ല : നഗരസഭയിൽനിന്ന്‌ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള തീയതി ഈ മാസം 30 വരെ നീട്ടി. ലൈസൻസ് ഫീസ് ഓൺലൈനായി അടയ്ക്കാത്ത വ്യാപാരികൾ വിവരശേഖരണം ഓൺലൈനാക്കിയാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ ലഭിക്കു. ഇതിനുള്ള സംവിധാനം നഗരസഭയിൽ ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി നാരായണൻ സ്റ്റാലിൻ അറിയിച്ചു.