കോഴഞ്ചേരി: തിരുവാഭരണപാത കടന്നുപോകുന്ന കോഴഞ്ചേരി അയ്യപ്പമണ്ഡപം മുതൽ പാമ്പാടിമൺ ക്ഷേത്രം വരെയുള്ള ഭാഗംസഞ്ചാരയോഗ്യമാക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി കോഴഞ്ചേരി താലൂക്ക് കമ്മിറ്റി ആവിശ്യപ്പെട്ടു. ജനറൽ കൺവീനർ പ്രസാദ് കുഴിക്കാല അദ്ധ്യക്ഷത വഹിച്ചു. മനോജ് കോഴഞ്ചേരി, അനിൽ കുമാർ, എം. വിജയൻ, ബിജു.കെ.റ്റി., രാധാകൃഷ്ണൻ, സുനിൽകുമാർ, സുജേഷ്, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.