05-dcc
എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ഇന്ധന വില വർദ്ധനവിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എം നസീർ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. പഴകുളം മധു, പന്തളം സുധാകരൻ, പി.മോഹൻരാജ്, ബാബു ജോർജ്ജ്, മാലേത്ത് സരളാദേവി, റിങ്കു ചെറിയാൻ, എ. ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം എന്നിവർ സമീപം.

പത്തനംതിട്ട: ഇന്ധനവില വർദ്ധനവ് മൂലം രാജ്യത്ത് സമസ്ത മേഖലകളിലും വിലക്കയറ്റം സൃഷ്ടിച്ച് ജന ജീവിതം ദുസഹമാക്കി രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എം.നസീർ ആരോപിച്ചു. ഇന്ധനവില വർദ്ധനവിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പന്തളം സുധാകരൻ, പി.മോഹൻരാജ്, ബാബു ജോർജ്, മാലേത്ത് സരളാദേവി, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ. ഷംസുദ്ദീൻ, ജാസിംകുട്ടി, ജി. രഘുനാഥ്, എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, മാത്യു കുളത്തിങ്കൽ, തോപ്പിൽ ഗോപകുമാർ, ടി.കെ സാജു, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, സുനിൽ. എസ്. ലാൽ, സജി കൊട്ടയ്ക്കാട്, റോഷൻ നായർ, സിന്ധു അനിൽ, എലിസബത്ത് അബു, ആനന്ദപ്പള്ളി സുരേന്ദ്രൻ, മാത്യു ചാമത്തിൽ, എസ്.വി. പ്രസന്നകുമാർ, എസ്. ബിനു, ബിജിലി ജോസഫ്, റോജി പോൾ ഡാനിയേൽ, ഏഴംകുളം അജു, കെ.ജി അനിത, ഡി.എൻ ത്രിദീപ്, അബ്ദുൾ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.