പത്തനംതിട്ട: സ്പെഷ്യൽ റിക്രൂട്ട്മെന്റ് എംപ്ളോയ്മെന്റ് സെൽ പുന:സ്ഥാപിക്കണമെന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എ.കെ സജീവ് ആവശ്യപ്പെട്ടു. കൗൺസിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന എക്സി. അംഗം കെ.പി.സജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഗോത്രമഹാസഭ എക്സി. അംഗം സി.ജെ തങ്കച്ചൻ, ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് രാജമ്മ സദാനന്ദൻ, അണ്ണ ഡി.എച്ച്.ആർ.എം ജില്ലാ പ്രസിഡന്റ് സൈജു ഒാമല്ലൂർ, കെ.എം.രാജൻദാസ്, അജി എം.ചാലക്കേരി, ഗീതാചന്ദ്രൻ, ഒ.കെ ബാബു, എ.കെ ലാലു, വി.ഡി.സജിമോൻ, സദാനന്ദൻ തെക്കുമല തുടങ്ങിയവർ സംസാരിച്ചു.