പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം ടൗൺ 86ാം നമ്പർ ശാഖയിലെ പഞ്ചലോഹ പ്രതിഷ്ഠാ വാർഷികവും ഗുരുപൂജാ മഹോത്സവവും നാളെ നടക്കുമെന്ന് പ്രസിഡന്റ് സി.ബി സുരേഷ് കുമാറും സെക്രട്ടറി സി.കെ സോമരാജനും അറിയിച്ചു. പുലർച്ചെ 5.45ന് നടതുറപ്പ്, നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷ:പൂജ, കലശപൂജ, കലശപ്രദക്ഷിണം, 108 കലശാഭിഷേകം, മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, നിവേദ്യം, പ്രസാദ വിതരണം.