കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ കാരംവേലി 152- ാം നമ്പർ ശാഖാ യോഗത്തിലെ ഗുരുദേവ ക്ഷേത്രത്തിലെ 32-ാം പ്രതിഷ്ഠാ വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് വിജയരാജന്റെ അദ്ധ്യക്ഷതയിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനം ചെയ്തു
യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദിപ്കുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്‌കർ, രാജൻ കഴിക്കാല, യൂണിയൻ കമ്മിറ്റി മെമ്പർ ഉണ്ണികൃഷ്ണൻ, വനിതാസംഘം കാരംവേലി യൂണിറ്റ് പ്രസിഡന്റ് ലതാവിക്രമൻ, യൂണിയൻ വനിതാ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം സുധാ ശശിധരൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം അരവിന്ദ് റെജി, എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പ്രസന്നൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുചിത്ര പ്രദിപ് നന്ദിയും പറഞ്ഞു.
കോട്ടയം ഗുരുനാരായണ സേവാനികേതനിലെ ആശാ പ്രദീപ് ശ്രീനാരായണ ദർശനങ്ങളെക്കുറിച്ചും ഗുരുദേവ കൃതികളെക്കുറിച്ചും ക്ളാസെടുത്തു.