മല്ലപ്പള്ളി : ശക്തമായ മഴയിലും കാറ്റിലും കുന്നന്താനം വില്ലേജിലെ വിവിധ ഇടങ്ങളിൽ വ്യാപക നാശം. പുളിന്താനത്താണ് കൂടുതൽ നാശമുണ്ടായത്. കൃഷി നഷ്ടങ്ങൾക്ക് പുറമെ വഴിയോരങ്ങളിലെ വൈദ്യുതി തൂണുകളും ഒടിഞ്ഞു വീണതിനെ തുടർന്ന് പുളിന്താനം മൂശാരി കവല റോഡിലെ ഗതാഗതവും തടസപ്പെട്ടു.