song

പത്തനംതിട്ട : കവിതാ പാരായണ മത്സരത്തിൽ ഡി.വിനയചന്ദ്രന്റെ കാട് എന്ന കവിത ചൊല്ലിയാണ് പത്തനംതിട്ട സ്വദേശിനിയും കോട്ടയം ബസേലിയോസ് കോളേജിലെ രണ്ടാം വർഷം രാഷ്ട്രമീമാംസ വിദ്യാർത്ഥിനിയുമായ ദേവനന്ദ ഒന്നാമത്ത് എത്തിയത്. ഹൈസ്കൂൾ , ഹയർ സെക്കൻഡറി കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ മൂന്ന് തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോന്നി ഐരവൺ പി.എസ്.വി.പി.എം.എച്ച്.എസ്.എസ് അദ്ധ്യാപകൻ മങ്ങാരം കാരുവള്ളിൽ നീലാംബരിയിൽ വി.എസ്. രാജേഷിന്റെയും കോന്നി റിപ്പബ്ളിക്കൻ സ്കൂൾ അദ്ധ്യാപിക എൻ.സ്മിതയുടെയും മകളാണ്.