പത്തനംതിട്ട: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷാ ഹോട്ടലുകൾ ആരംഭിക്കും. എ.ഡി.എം അലക്‌സ് പി. തോമസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിംഗ് സിമിതി യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ എം. അനിലാണ് ഇക്കാര്യം അറിയിച്ചത്.