അത്തിക്കയം: അത്തിക്കയം എസ്. എൻ. സെൻട്രൽ സ്‌കൂളിന്റെ 18-ാമത് വാർഷികാഘോഷം ഇന്ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് സ്‌കൂൾ മാനേജർ സി. ജി. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. പ്രമോദ് നാരായൺ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. മുൻ എം. എൽ. എ. രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. കെ. മോഹൻരാജ് സ്വാഗതം പറയും. ആൺകുട്ടികളുടെ ലീഡർ ആദിത്യൻ അരുൺകുമാർ അക്കാഡമിക് ഈവന്റ്‌സിനെക്കുറിച്ച് വിവരിക്കും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, വാർഡ് മെമ്പർ സന്ധ്യ അനിൽ, പി. റ്റി. എ. പ്രസിഡന്റ് മഞ്ജുള പി. എൻ., ട്രസ്റ്റ് സെക്രട്ടറി പി. കെ. കമലാസനൻ, വൈസ് പ്രിൻസിപ്പൽ ഷിജി സി. ജി. എന്നിവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.