dyfi
ഡി.വൈ.എഫ്.ഐ മുളക്കുഴയിൽ നടത്തിയ ജനസഭ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കെ-റെയിൽ വരണം കേരളം വളരണം എന്ന മുദ്രാവാക്യമുയർത്തി ചെങ്ങന്നൂർ,​ മാന്നാർ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഡി.വൈ.എഫ്.ഐ ജനസഭ നടത്തി. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി ജെബിൻ പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാഥ് ഗോപിനാഥ്, എം.എച്ച് റഷീദ്, കെ.എം ശശികുമാർ, രാഹുൽ,ജെയിംസ് സാമുവൽ, എം.എം അനസലി, സി. ശ്യാംകുമാർ, രമ്യ രമണൻ, ദിനൂപ് വേണു, സരേഷ് കുമാരപുരം പി.എ അൻവർ അഖിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിജിത്ത് പ്രവീൺ, റെനീഷ് രാജൻ, ജീന താരാനാഥ്, കേബിൻ കെന്നഡി, മുളക്കുഴ നോർത്ത് മേഖല സെക്രട്ടറി സെൽവൻ സി മാത്യു എന്നിവർ പ്രസംഗിച്ചു.