പന്തളം:തുരുത്തിക്കാട് ബി.എ.എം കോളേജ് സ്ഥാപകൻ റവ. ഡോ. ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് ലഭിച്ച കുളനടപുതുവാക്കൽ ഗ്രാമീണ വായനശാലയ്ക്ക് അനുമോദനവും 'ഗ്രാമീണ വികസനവും വായനശാലകളും' എന്ന വിഷയത്തിൽ സെമിനാറും 10ന് വൈകിട്ട് നാലിന് വായനശാല ഹാളിൽ നടക്കും. പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ ഉദ്ഘാടനം ചെയ്യും.ഡോ. ജി.എസ്. അനീഷ് കുമാർ മുഖ്യാതിഥിയായിരിക്കും. കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ. സോമരാജൻ വിഷയാവതരണം നടത്തും. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. സെമിനാറിൽ കൗൺസിലർ അഡ്വ. ജോൺ ഏബ്രഹാം മോഡറേറ്ററായിരിക്കും.