സീതത്തോട് :സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സീതത്തോട് പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ,ഗൃഹോപകരണങ്ങൾ എന്നിവ നൽകി. ഡോ. പ്രഭാത് വി.നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ , . ബാബു,ത്രിലോക് നാഥ്, അമ്പിളി സുശീലൻ,രാജേഷ് രാമനാഥ്, സോജോ പി.എസ്, വിപിൻസജു, മനോജ് നായർ, അജീഷ് ആങ്ങമൂഴി എന്നിവർ സംസാരിച്ചു.