stoy-varghees
സ്റ്റോയി വർഗീസ്

ചെങ്ങന്നൂർ: ഗുണ്ടാപിരിവ് നൽകാത്തതിന് തട്ടുകടക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച വൃദ്ധനെ കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഒരു മാസത്തിനുശേഷം ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ല കുളക്കാട് യമുനാ നഗറിൽ സ്റ്റോയി വർഗീസ് (25)നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം ഒന്നിന് രാത്രിയാണ് സംഭവം നടന്നത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ -. തിരുവൻവണ്ടൂർ ഇരമല്ലിക്കര മദനശേരിക്കടവിൽ ബജിക്കട നടത്തുന്ന കളീക്കൽ മുരളീധരൻ പിള്ളയോട് 500 രൂപ പിരിവ് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഭയന്നു പോയ മുരളീധരൻ പിള്ള സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ കത്തിയുമായി എത്തിയ സ്റ്റോയിവർഗീസ് ചന്ദ്രശേഖരൻ നായരെ ആക്രമിക്കുകയായിരുന്നു. തിരുവല്ല, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകളിൽ തീവയ്പ്, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സ്റ്റോയി വർഗീസ്. റിമാൻഡുചെയ്തു.