ചെങ്ങന്നൂർ : കെ-റെയിലിനെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. നയിക്കുന്ന ജനസമ്പർക്ക വാഹന ജാഥ 10ന് നടത്തും. യു.ഡി.എഫ്. നേതൃയോഗം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി. നാഗേഷ് കുമാർ , അഡ്വ. എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, അഡ്വ.ഡി. വിജയകുമാർ , പി.വി. ജോൺ, ബിപിൻ മാമ്മൻ, തോമസ് ചാക്കോ, ഡോ.ഷിബു ഉമ്മൻ, ജിജി പുന്തല, കെ.ഷിബുരാജൻ, രാജൻ കണ്ണാട്ട്, ഹരികുമാർ ശിവാലയം, പി.വി.ഗോപിനാഥൻ, കെ.കെ.സജി കുമാർ എന്നിവർ സംസാരിച്ചു