rinsa
മരിച്ച റിൻസ

റാന്നി: യുവതിയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തിൽ തീപ്പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി.ഐത്തല മങ്കുഴിമുക്ക് മീൻമുട്ടുപാറ ചുവന്നപ്ലാക്കൽ തടത്തിൽ സജു ചെറിയാന്റെ ഭാര്യ റിൻസ(21),മകൾ അൽഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് സംഭവം പുറത്തറിയുന്നത്. കുടുംബ വീടിനു സമീപമുള്ള വീട്ടിൽ യുവതിയും കുഞ്ഞും മാത്രമാണ് താമസം. ഇന്നലെ വീടിന് വെളിയിൽ കാണാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് തീപ്പൊള്ളലേറ്റ നിലയിൽ മൃതദേഹങ്ങൾ മുറിക്കുള്ളിൽ കണ്ടത്. ഭർത്താവ് സജു ചെറിയാൻ വിദേശത്താണ്.റാന്നി പൊലീസ് കേസെടുത്തു.