action
മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ താഴെയിറക്കുന്നു

തിരുവല്ല: കാവുംഭാഗത്തെ സ്വകാര്യ പുരയിടത്തിൽ മരം വെട്ടാൻ കയറിയ തൊഴിലാളി അരമണിക്കൂറിലേറെ മരത്തിൽ കുടുങ്ങി. മരം വെട്ട് തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി ഷിബു (40) ആണ് ഇന്നലെ രാവിലെ 9ന് മരത്തിൽ കുടുങ്ങിയത്. കാവുംഭാഗം പൈമ്പുഴ വീട്ടിൽ സുമയുടെ പുരയിടത്തിലെ ആഞ്ഞിലി മരം വെട്ടാൻ കയറിയ ഷിബു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിശമന സേന, വടവും വലയും ഉപയോഗിച്ച് മരത്തിന്റെ മുകളിൽ നിന്നും ഷിബുവിനെ രക്ഷപെടുത്തി. ഷിബുവിനെ താലൂക്ക് ആശുപത്രിയിലാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശശിധരൻ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അജീഷ് കുമാർ, കൃഷ്ണരാജ്, ജയൻ മാത്യു, ദീപാങ്കുരൻ, ഷിബു, പ്രശാന്ത്, ഹോം ഗാർഡുമാരായ കെ.ജെ വർഗീസ്, ടി.ഡി ജയൻ എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.