
പത്തനംതിട്ട : എം.ജി സർവകലാശാല കലോത്സവത്തിൽ ഇതാദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരത്തിന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷ് അർഹയായി. ആൺ, പെൺ വിഭാഗങ്ങൾക്ക് പ്രത്യേക മത്സരങ്ങളുള്ള എല്ലാ ഇനങ്ങളിലും ഇത്തവണ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് മത്സരങ്ങളുണ്ടായിരുന്നു. ഇതിൽ ഭരതനാട്യം, ലളിതഗാനം, മത്സരങ്ങളിലൂടെ എട്ട് പോയിന്റുകൾ നേടിയാണ് തൻവി മുന്നിലെത്തിയത്. മോണോആക്ടിലും തൻവി രാകേഷ് പൊതുവിഭാഗത്തിൽ മത്സരിച്ചിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ്.