തിരുവല്ല: ഇന്ധന, പാചകവാതക വില വർദ്ധനപിൻവലിക്കുക, കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.എസ്.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30ന് ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തും. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജി. പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി കെ.പി. മധുസൂദനൻ പിള്ള അദ്ധൃക്ഷത വഹിക്കും.