തിരുവല്ല: പരുമല പന്നായി പാലത്തിൽ നിന്ന് പമ്പയാറ്റിൽ വീണ അജ്ഞാതന്റെ മൃതദേഹം അഗ്നിരക്ഷാസേന മുങ്ങിയെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാലത്തിൽ നിന്ന് ഒരാൾ നദിയിലേക്ക് വീഴുന്നത് കണ്ട വാഹന യാത്രികൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ. 65 വയസ് തോന്നിക്കും. ഇരുനിറം. വെള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലോ 0469 2610149 എന്ന നമ്പരിലോ അറിയിക്കണം