അടൂർ: ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി വടക്കടത്ത് കാവ് ഓട്ടിസം സെന്ററി ലെ കുട്ടികൾക്ക് അടൂർ കെ. ഐ പി മൂന്നാം ബെറ്റാലിയനിലെ പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സഞ്ചു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ദിലീപ്, രേഖ, പൊലീസ് അസോസിയേഷൻ പ്രവർത്തകരായ ശ്യാംകുമാർ , സുബിൻ , സന്തോഷ് കുമാർ , ആദർശ് , പ്രമോദ്, എന്നിവർ പങ്കെടുത്തു .