തിരുവല്ല: തലയാർ വഞ്ചിമൂട്ടിൽ ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം തുടങ്ങി. 15ന് സമാപിക്കും. ദിവസവും രാവിലെ എട്ടിന് വിവിധ കരകളിലേക്ക് പറയ്ക്കെഴുന്നെള്ളത്ത് നടക്കും. 12ന് രാത്രി എട്ടിന് നൃത്തായനം, 14ന് രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, എട്ടിന് തിരുവാതിര, 15ന് രാവിലെ അഞ്ചിന് വിഷുക്കണി, 10.30ന് ശീതങ്കൻ തുള്ളൽ, വൈകിട്ട് 4.30ന് എതിരേല്പ്, വേലകളി, അഞ്ചിന് ഓട്ടൻതുള്ളൽ, 8.30ന് സേവ, രാത്രി 12.30ന് നൃത്തനാടകം എന്നിവ നടക്കും. 23ന് പത്താമുദയ ഉത്സവം നടക്കും.