കോന്നി: കെ. എസ്.ടി.പിയുടെ പുനലൂർ -മുവാറ്റുപുഴ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം മുടങ്ങുന്നത് അടിയന്തരമായി പരിഹരിക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കെ. യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു . പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് തുളസിധരൻ പിള്ള, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. മോഹനൻ നായർ,മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, മൈലപ്ര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാത്യു വർഗീസ്,പ്രമാടം പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രാജി സി.ബാബു, കോന്നി തഹസീൽദാർ കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.