പന്തളം: സി.പി.ഐ പന്തളം ലോക്കൽ സമ്മേളനത്തിനായുള്ള സംഘാടക സമിതിയായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. കെ.മണിക്കുട്ടൻ, ശോഭനകുമാരി, ആർ.ജയൻ, ജെ.ഗിരീഷ്, ഹക്കിംഷാ, സി.സന്തോഷ്, പ്രദീപ് കുരമ്പാല തുടങ്ങിയവർ സംസാരിച്ചു. കെ.മണിക്കുട്ടനെ ചെയ‌ർമാനായും എസ്.രാജേന്ദ്രനെ കൺവീനറായും തിരഞ്ഞെടുത്തു. മേയ് 7ന് കുരമ്പാല പുണ്യഭൂമി ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ജില്ലാ സെക്രട്ടറി എ .പി. ജയൻ ഉദ്ഘാടനം ചെയ്യും.