1
മൂർത്തി

അടൂർ: ചായ കുടിക്കാൻ ബൈപ്പാസ് റോഡരികിൽ നിന്ന തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ കാറിടിച്ച് മരിച്ചു. തമിഴ്നാട് ധർമ്മപുരി കറുത്തംപട്ടി സ്വദേശി മൂർത്തി(48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.15 നാണ് സംഭവം. നെല്ലിമൂട്ടിൽ പടിക്കു സമീപം ബൈപ്പാസിലെ റോഡരികിലുള്ള തട്ടുകടയ്ക്കു പുറത്ത് മൂർത്തി ചായ കുടിക്കാൻ നിൽക്കുകയായിരുന്നു. ലോറി സമീപത്തുതന്നെ പാർക്ക് ചെയ്തിരുന്നു. ഈ സമയം കോട്ടയം ഭാഗത്തു നിന്നുവന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് മൂർത്തിയെ ഇടിക്കുകയായിരുന്നു. തട്ടുകടയ്ക്കു സമീപമിരുന്ന ബൈക്കിൽ ഇടിച്ചാണ് കാർ നിന്നത്.