പന്തളം: പന്തളം നഗരസഭയിലെ 2021-22 പദ്ധതി പ്രവർത്തനം മാർച്ച് 31ന് അവസാനിപ്പിച്ചപ്പോൾ വിവിധ മേഖലകളിൽ കോടികണക്കിന് രൂപയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ കെ.ആർ.രവി, പന്തളം മഹേഷ്, സുനിതാ വേണു ,രത്‌നമണി സുരേന്ദ്രൻ എന്നിവർ ആരോപിച്ചു. ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
വിവിധ മേഖലകളിലായി 2.10കോടി രൂപ നഷ്ടപ്പെടുത്തിയ ബി.ജെ.പി ഭരണ സമിതി രാജിവയ്ക്കണമെന്ന് എൽ. ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ ആവശ്യപ്പെട്ടു.